സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പൂക്കാട് കലാലയം; ആവണിപ്പൂവരങ്ങിന് തുടക്കമായി


Advertisement

പൂക്കാട്: പൂക്കാട് കലാലയം സുവര്‍ണ ജൂബിലിയുടെ ആദ്യ പരിപാടിയായ ആവണിപ്പൂവരങ്ങിന് അന്‍പതാം ജന്മദിനമായ തിരുവോണ നാളില്‍ കൊടിയേറി. കലാലയം പ്രസിഡണ്ട് യു.കെ.രാഘവന്‍ പതാകയുയര്‍ത്തി.

Advertisement

സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.കെ.ടി.ശ്രീനിവാസന്‍, പ്രിന്‍സിപ്പാള്‍ ശിവദാസ് ചേമഞ്ചേരി, ശിവദാസ് കരോളി, സുനില്‍ തിരുവങ്ങൂര്‍, കെ.ശ്രീനിവാസന്‍, കെ.പി.ഉണ്ണി ഗോപാലന്‍, എ.കെ.രമേശന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ക്വിറ്റ് ഇന്ത്യാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Advertisement

ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് നടത്തിയ സമ്മാനപ്പൂവരങ്ങ് നറുക്കെടുപ്പ് കലാലയം ആരഭി ഹാളില്‍ നടന്നു. അശോകന്‍ കോട്ട് നേതൃത്വം നല്‍കി. ആവണിപ്പൂവരങ്ങിന്റെ ഭാഗമായുളള മൂന്നു ദിവസത്തെ കലോത്സവം വ്യാഴാഴ്ച മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്യും. പുതുപ്പണംകോട്ട നാടകം അരങ്ങിലെത്തും.

Advertisement