വോട്ടെടുപ്പ് തുടങ്ങി; വടകരയിൽ മിക്കയിടത്തും വലിയ തിരക്ക്, വിലങ്ങാട് വോട്ടിംഗ് യന്ത്രം തകരാറിലായി


കോഴിക്കോട്: ലോക്‌സഭാ ഇലക്ഷന്‍ കേരളം വിധിയെഴുത്ത് അരംഭിച്ചു. രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ വലിയ ക്യൂ തന്നെയാണ് കാണാന്‍ കഴിയുന്നത്. മോക് പോളിംങ് രാവിലെ 6 മണി മുതല്‍ ആരംഭിച്ചു. കൊയിലാണ്ടിയിലും രാവിലെ തന്നെ വലിയ ക്യൂ ആണ് കാണാന്‍ കഴിയുന്നത്.

സംസ്ഥാനത്ത് നിലവില്‍ ഉഷ്ണതരംഗ സാധ്യതയുളളതിനാല്‍ പ്രായമായവര്‍ ഉള്‍പ്പെടെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംങ് ബൂത്തില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധയിടങ്ങളില്‍ വിവി പാറ്റ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. കൊയിലാണ്ടിയിലും രാവിലെ തന്നെ വലിയ ക്യൂ ആണ് കാണാന്‍ കഴിയുന്നത്.

പത്തനംതിട്ടയിലും, കുമ്പളങ്ങിയിലും, താമരശ്ശേരിയിലും ഉള്‍പ്പെടെ വിവിധയിടങ്ങളിലാണ് മോക് പോള്‍ ആരംഭിച്ചപ്പോള്‍ വിവി പാറ്റ് മെഷീനുകള്‍ തകരാര്‍ കാണിച്ചത്. വടകര വിലങ്ങാടും വോട്ടിങ്ങ് യന്ത്രം തകരാറിലായി. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകിയിട്ടുണ്ട്.

വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇത്തവണ ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.