ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട്; കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടത്തിന്റെ ചിത്രങ്ങള്‍ കാണാം


Advertisement

പേരാമ്പ്ര: വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. രാവിലെ 8മണിക്ക് മുതുകാട് അങ്ങാടിയില്‍ നിന്നും ആരംഭിച്ച പര്യടനം 9മണിയോടെ ചക്കിട്ടപ്പാറ, പന്തിരിക്കര ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടെ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ശൈലജയെ വരവേറ്റത്.

Advertisement

10 മണിയോടെ പാലേരി, കടിയങ്ങാട്, പൈതോത്ത്, പൂറ്റംപൊയില്‍ എന്നിവിടങ്ങളിലെത്തി ശൈലജ ജനങ്ങളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാത്രി 8 മണിയോടെ കുഞ്ഞും കരമുക്കിലാണ് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതു പര്യടനം അവസാനിക്കുക.

 

 

Advertisement

Advertisement