കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരസിരത്ത് അടിക്കാടിന് തീപിടിച്ചു; സമയോചിതമായ ഇടപെടലില്‍ തീ പടരാതെ കാത്ത് അഗ്നിരക്ഷാ സേന



കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുളള അടിക്കാടിന് തീപിടിച്ചു. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുല്‍ക്കാടിനാണ് തീപിടിച്ചത്. സമീപത്തുകൂടെ പോയ ആളുകളാണ് തീ പടരുന്നത് കണ്ടത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ മറ്റ് ഭാഗങ്ങളിലേക്ക് തീപടരാതെ രക്ഷപ്പെട്ടു.

ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എം ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധിപ്രസാദ് ഇ.എം വിഷ്ണു, ഷാജു, ഹോംഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടു.