ബൈപാസ് റോഡ് നിര്‍മ്മാണത്തിലെ അപാകത; നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ വകവെയ്ക്കാത്ത അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ച് പേരാമ്പ്ര യൂത്ത് കോണ്‍ഗ്രസ്


പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് നിര്‍മ്മാണത്തിലെ അപാകത കാരണം റോഡില്‍ നിരന്തരമായി നടക്കുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാത്ത അധികാരികളുടെ നടപടികളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. ബൈപാസ് റോഡ് ഉപരോധിച്ചാണ് പേരാമ്പ്ര നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

 

ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ രാഗേഷ് ഉദ്ഘാടനം ചെയ്തു. സായൂജ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ മധുകൃഷ്ണന്‍ മാസ്റ്റര്‍, അര്‍ജുന്‍ കറ്റയാട്ട്, പി.എസ് സുനില്‍കുമാര്‍, റഷീദ് പൂറ്റംപൊയില്‍, അക്ഷയ് ആര്‍.പി, കെ.കെ അന്‍സാര്‍, അശ്വിന്‍ ദേവ്. അഭിമന്യു എസ്, അമിത് എടാണി, വി.പി. സുരേഷ്, അരുണ്‍തോമസ്, പി.എം പ്രകാശന്‍, സിയാദ്, അനീഷ് കെ.സി, നിസാര്‍ കിവി തുടങ്ങിയവര്‍ സംസാരിച്ചു.