ആരോടും പറയാതെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നു; കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വിവരമില്ല, പയ്യോളി സ്വദേശിയെ കാണാത്തതിൽ ആശങ്കയോടെ കുടുംബം


Advertisement

പയ്യോളി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാത്തതിൽ ആശങ്കയോടെ കുടുംബം. കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു.

Advertisement

വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് പോകുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ ടാക്സി വിളിച്ചാൽ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് നാട്ടിലെത്താവുന്ന ദൂരമായിട്ടും പ്രദീഷ് മൂന്ന് ദിവസമായിട്ടും എത്തിച്ചേരാത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷി​ന്റെ കുടുംബവും ആശങ്കയിലാണ്.

Advertisement

പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പ്രദീഷിനെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമായി പുരോ​ഗമിക്കുകയാണെന്നും പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

summary: payyoli native missing at karipoor coming from sharja, family worried about pratheesh