പയ്യോളി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും; ആക്ടിങ് ചെയര്‍മാനായി പി.എം.ഹരിദാസന്‍


Advertisement

പയ്യോളി: പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്നും ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും. യു.ഡി.എഫില്‍ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി.

Advertisement

കൊളാവിപ്പാലം കോട്ടക്കടപ്പുറത്തെ പൊതു ശ്മശാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയ എം.ആര്‍.എഫ് സെപ്തംബര്‍ ഒന്നിന് നാടിന് സമര്‍പ്പിച്ചശേഷമായിരിക്കും ഷെഫീക്ക് വടക്കയില്‍ രാജി സമര്‍പ്പിക്കുക. പകരം, നഗരസഭ വികസന ക്ഷേമ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.ഹരിദാസന്‍ ആക്ടിങ് ചെയര്‍മാനായി ചുമതലയേല്‍ക്കും.

Advertisement

യു.ഡി.എഫിലെ ധാരണ അനുസരിച്ച് രണ്ടരവര്‍ഷം കോണ്‍ഗ്രസിനും രണ്ടാം പകുതി മുസ്‌ലിം ലീഗിനുമായിരുന്നു നഗരസഭാ ചെയര്‍മാന്‍ പദവി ലഭിക്കേണ്ടത്. ഇതുപ്രകാരം ജൂണ്‍ 28ന് നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്‍മാനെ കണ്ടെത്താനാവാത്തതിനാല്‍ രണ്ടുമാസം കൂടി നിലവിലെ ചെയര്‍മാനോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

Advertisement

പയ്യോളി മുൻസിപ്പാലിറ്റിയുടെ പുതിയ ചെയർമാനായി മുസ്ലിം ലീഗിലെ വി.കെ.അബ്ദുറഹിമാനെ തെരഞ്ഞെടുത്തുവെന്നാണ് സൂചന.