പയ്യോളി മുനിസിപ്പല്‍ പ്രസിഡന്റ് സി.പി.സദഖത്തുള്ളയ്ക്ക് സ്വീകരണം നല്‍കി മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


പയ്യോളി: മുനിസിപ്പല്‍ പ്രസിഡന്റ് സി.പി.സദഖത്തുഉള്ളയ്ക്ക് മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി. അല്‍ ഖുദ് കെ.എം.സി.സി ഏരിയ പ്രസിഡന്റ് ഹമീദ് പേരാമ്പ്ര മൊമെന്റോ നല്‍കി.

പരിപാടിയില്‍ മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് മുനീര്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്ടറി റസാഖ് മുകച്ചേരി കാപ്പാട് സ്വാഗതവും മസ്‌കറ്റ് കെ.എം.സി.സി ജോയിന്‍ സെക്ടറി അല്‍ ക്വയര്‍ ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഷാഫി കോട്ടക്കല്‍ മുഖ്യ പ്രഭാഷണവും നടത്തി. പരിപാടിയുടെ ഉല്‍ഘടനം അല്‍ കുവൈദ് ഏരിയ പ്രിസിഡന്റ് ഹമീദ് പേരാമ്പ്ര നടത്തി.

മണ്ഡലം വൈസ് പ്രസിഡന്റ് ഷാജഹാന്‍ മുഷ്രിഫ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയായ സദഖത്തുല്ല സാഹിബ് പയ്യോളി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും എം.എസ്.എഫില്‍ കൂടിയാണ് ഹരിത രാഷ്ട്രീയത്തില്‍ പ്രവേശനം ആരംഭിച്ചത്.

അതിനു ശേഷം കോട്ടക്കല്‍ ശാഖാ യൂത്ത് ലീഗിന്റെ നേതൃസ്ഥാനത്തും തുടര്‍ന്നു പോന്നു. പിന്നീട് കര്‍ണ്ണാടകയിലെ ബെല്ലാരിയിലായിരുന്ന അദ്ദേഹം മുന്‍ എം.എല്‍.എ ജനാബ് ഖമറുല്‍ ഇസ്ലാം നേതൃത്വം നല്‍കിയ കര്‍ണ്ണാടക സംസ്ഥാന മുസ്ലിം ലീഗിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അതിനു ശേഷം ബാംഗ്ലൂര്‍ കെ.എം.സി.സിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് തീര്‍ത്തും നിര്‍ജീവമായിരുന്ന ബാംഗ്ലൂര്‍ കെ.എം.സി.സിയെ ഇന്നു കാണുന്ന പുരോഗതിയിലെക്കു നയിക്കാന്‍ അന്നു ചുക്കാന്‍ പിടിച്ചത് സദഖത്തുല്ല സാഹിബായിരുന്നു.

ആ കാലായളവില്‍ ബാംഗ്ലൂരില്‍ വെച്ച് നടന്ന മുസ്ലിം ലീഗിന്റെ ഐതിഹാസികമായ ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ മുന്‍ നിരയില്‍ അദ്ദേഹവുമുണ്ടായിരുന്നു. മാത്രവുമല്ല ആ സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനറും കൂടി ആയിരുന്നു.