68 കിലോ തൂക്കമുള്ള ഭീമന്‍ കേക്കൊരുക്കി രക്ഷിതാക്കള്‍; ഡാന്‍സും സാന്റാ ഘോഷയാത്രയുമായി പൊയില്‍ക്കാവ് യു.പി.സ്‌കൂളിലെ അവധിക്കാല ആഘോഷം
കൊയിലാണ്ടി: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 68 കിലോയോളം തൂക്കമുള്ള ഭീമന്‍ കേക്ക് (ബിഗ് കേക്ക് ) ഒരുക്കി പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ രക്ഷിതാക്കള്‍. ഭീമന്‍ കേക്കിന് പുറമേ പുല്‍ക്കൂടും, ഉഷ പാര്‍ട്ടിയും, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഡാന്‍സും, നവരത്‌ന നഴ്‌സറിയുടെ സാന്റാ ഘോഷയാത്രയുമായി കുട്ടികള്‍ അവധിക്കാല ആഘോഷത്തിന് തുടക്കം കുറിച്ചു.
28 ഓളം രക്ഷിതാക്കള്‍ കേക്ക് നിര്‍മ്മിച്ച് സ്‌കൂളില്‍ എത്തിച്ചു. പി.ടി.എ പ്രസിഡന്റ് ഷാനിയുടെയും, എച്ച്.എം.റോഷ്‌നി ടീച്ചറുടെയും, ആഘോഷ കമ്മറ്റി കണ്‍വീനര്‍ ദിവ്യ ടീച്ചറുടെയും സാന്നിധ്യത്തില്‍ റുക്കിയ ടീച്ചര്‍, രക്ഷിതാക്കളായ ബിന്‍സി ലില്‍ജിത്ത്, രേണു, രജീഷറിലേഷ്, സുഷിത ഷിജീഷ്, ആഷ്‌ന, ജംഷീന, ഷൈനി രവീന്ദ്രന്‍, അനുശ്രീ, ബിജിഷ എന്നിവരുടെ നേതൃത്തിലാണ് ബിഗ് കേക്ക് രൂപപ്പെടുത്തിയെടുത്തത്.