‘കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും’ വിഷയത്തില്‍ ക്ലാസ്; ഏകദിന ശില്പശാല സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ്


[top]1

കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിപണന കേന്ദ്രം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും വിഷയത്തില്‍ ഡോ: വര്‍ഷ വിദ്യാധരനും ബാല സംരക്ഷണ നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും എന്ന വിഷയത്തില്‍ ശരണ്യ സുരേഷും ക്ലാസ് എടുത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ജീവാനന്ദന്‍, കെ.അഭിനീഷ്, കൊയിലാണ്ടി ഉപജില്ല എ.ഇ.ഒ മഞ്ജു, സി.ഡി.പി.ഒ ടി.എന്‍ ധന്യ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ജെ.അഞ്ജലി എന്നിവര്‍ സംസാരിച്ചു.