സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2024; ശുചിത്വ, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായവരെ ആദരിച്ച് പയ്യോളി നഗരസഭ


പയ്യോളി: പയ്യോളി നഗരസഭയിലെ വിവിധ ശുചിത്വ, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായവരെ ആദരിച്ച് നഗരസഭ. സ്വച്ഛ് ഭാരത് മിഷന്‍ 2.0 യുടെ ഭാഗമായ സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2024 ന്റെയും മാലിന്യമുക്തം നവകേരള ക്യാമ്പയിന്റെയും ഭാഗമായി നിരവധി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ നടത്തിയിരുന്നു.

ക്ലീന്‍ പയ്യോളി പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, ടി. സജീഷ് കോമത്ത് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. നഗരസഭ സെക്രട്ടറി എം. വിജില സ്വച്ഛതാ ചാമ്പ്യന്‍മാര്‍ക്ക് പുരസ്‌കാരം നല്‍കി. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ചന്ദ്രന്‍ ടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേഘനാഥന്‍ സി.ടി.കെ, ടി.പി പ്രജീഷ് കുമാര്‍, വി.കെ മജീദ്, പ്രശാന്ത് വൈ.ബി, രജനി ഡി.ആര്‍ യംങ് പ്രൊഫഷണല്‍ ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.