വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും അവസരം; കരട് വോട്ടര്‍ പട്ടികയില്‍ എട്ടുവരെ തിരുത്തല്‍ വരുത്താം
കോഴിക്കോട്: കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താന്‍ അവസരം. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഒരു പോളിങ് സ്റ്റേഷന്‍ അല്ലെങ്കില്‍ നിയമസഭാമണ്ഡലത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുമാണ് അവസരമുള്ളത്.
ജനസേവ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ തിരുത്തലുകള്‍ വരുത്താം.
കൂടുതല്‍ വിവരങ്ങള്‍ ബി.എല്‍.ഒ.മാര്‍, താലൂക്ക്, ജില്ലാ ഇലക്ഷന്‍ വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍നിന്ന് ലഭിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഹിമ അറിയിച്ചു.