ടൂ, സോങ് ഓഫ് സ്പാരോസ് എന്നിവ പ്രദർശിപ്പിച്ചു; വിദ്യാർഥികള്‍ക്കായി ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ച് സമഗ്രശിക്ഷ മേലടി ബി.ആർ.സി
മൂടാടി: മേലടി ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ച് സമഗ്ര ശിക്ഷ കേരള മേലടി ബി .ആര്.സി
ടു, സോങ്ങ് ഓഫ് സ്പാരോസ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുകയും ഭാഷയും ആശയ വിനിമയ ശേഷിയും സര്‍ഗ്ഗാത്മതയും പരിപോഷിപ്പിക്കാനും അതു വഴി പഠന പ്രക്രിയകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രമുഖ പ്രഭാഷകനും സാംസ്കാരിക പ്രവര്‍ത്തകനുമായ മുഹമ്മൂദ് മൂടാടി പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.പി.ഒ യമുന ടീച്ചര്‍ മുഖ്യാതിഥിയായി. മേലടി ബി.പി.സി അനുരാജ് വരിക്കാലില്‍ അദ്ധ്യക്ഷം വഹിച്ചു.
ബി.ആര്. സി ട്രെയിനര്‍മാരായ കെ.സുനില്‍ കുമാര്‍, എം.കെ രാഹുല്‍, പി.അനീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സി.ആര്.സി. കോര്‍ഡിനേറ്റര്‍മാരായ അഭിജിത്ത് സ്വാഗതവും അബ്ദുള്‍ അസീസ് നന്ദിയും രേഖപ്പെടുത്തി. ഓപ്പണ്‍ ഫോറം ചലച്ചിത്ര അക്കാദമി റീജിനല്‍ കോര്‍ഡിനേറ്റര്‍ നവീന, ചലച്ചിത്ര പ്രവര്ത്തകന് ഫാല്‍ക്കെ പ്രേമന് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.