കളിക്കുന്നതിനിടയില്‍ ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം


Advertisement

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ചളിടവഴിയിലെ മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

Advertisement

ചെമ്മാട് സി.കെ നഗറിലെ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് വിവരം.

Advertisement

ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ്: അനീസ, സഹോദരങ്ങള്‍: മുഹമ്മദ് അഹ്നഫ്, ഫാത്വിമ നസ.

Advertisement