Top 5 News Today | വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ യാത്രയയപ്പ്, ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സംസാരിക്കുന്നു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (27/05/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 25 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷനിലാണ് യാത്രയയപ്പ് സുഹൃദ് സംഗമം നടത്തിയത്. പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. പ്ലസ് ടുവില്‍ മികച്ച വിജയവുമായി കൊയിലാണ്ടി ഗവ.മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂള്‍; മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത് 31 കുട്ടികള്‍

കൊയിലാണ്ടി: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ തിളങ്ങുന്ന വിജയവുമായി കൊയിലാണ്ടി ഗവ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 97 ശതമാനം വിജയമാണ് ഈ വര്‍ഷം സ്‌കൂള്‍ നേടിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. ”2015-20 കാലത്ത് മെമ്പറായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി എനിക്ക് വോട്ടു ചോദിക്കാന്‍” ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാര്‍ഡ് ഏഴ് ചേലിയ ടൗണില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചുവരാനാകുമെന്ന് വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍. മുമ്പ് മെമ്പറായ കാലത്ത് വാര്‍ഡില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി തനിക്ക് വോട്ടു ചോദിക്കാനെന്നും പ്രിയ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. ”ഇന്നും എവിടെ മെയ് ഫ്‌ളവര്‍ കാണുമ്പോഴും ഞങ്ങള്‍ അവരെ അറിയാതെ ഓര്‍ക്കും” 27 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ”തീയണയ്ക്കാന്‍ പോകുന്ന ഓരോ ഫയര്‍ഫോഴ്‌സുകാരന്റെ മനസിലും തീയായിരിക്കും” 27 വര്‍ഷക്കാലത്തെ സര്‍വ്വീസ് നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൊയിലാണ്ടി സ്‌റ്റേഷന്‍ ഓഫീസറായി വിരമിക്കുന്ന സി.പി.ആനന്ദന്‍ അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…