കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപക നിയമനം


കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുളളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം രാവിലെ 10.30 ന് മുമ്പായി കോളജിൽ ഹാജരാകണം.