ടോമിന് കൂട്ടായ് ഇനി രുത്ത്; ചക്കിട്ടപ്പാറയുടെ സ്വന്തം ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി


പേരാമ്പ്ര: ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി. പാലക്കാട് കുന്നേല്‍ വീട്ടില്‍ കെ.എസ് ജോര്‍ജ്ജിന്റെയും സെലെസ്റ്റീനയുടെയും മകള്‍ രുത്ത് ജോര്‍ജ്ജാണ് വധു.

വ്യാഴാഴ്ച കോഴിക്കോട് ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.

ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 4×400മീറ്റര്‍ റിലേ, മിക്‌സഡ് റിലേ ഇനത്തില്‍ രാജ്യത്തിനുവേണ്ടി മത്സരിച്ച നോഹ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് സ്വദേശികളായ തൈക്കുടപ്പില്‍ ടോമിച്ചന്‍-ആലീസ് ദമ്പതികളുടെ മകനാണ്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഉദ്യോഗസ്ഥനാണ് നോഹ നിര്‍മ്മല്‍ ടോം.

summary: olympian Noah Nirmal Tom got married