Tag: Wedding

Total 4 Posts

കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചുമാറ്റി; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി അജ്ഞാതന്‍ മുറിച്ച് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ആണൂരിലാണ് സംഭവം. കരിവെള്ളൂര്‍ സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഇരുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയാണ് മുടി മുറിച്ചത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ആണൂരിലെ ഓഡിറ്റോറിയത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി മുറിച്ചുമാറ്റപ്പെട്ടെന്ന് മനസ്സിലായത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള

മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്. ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്.

മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക

  കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു.

ടോമിന് കൂട്ടായ് ഇനി രുത്ത്; ചക്കിട്ടപ്പാറയുടെ സ്വന്തം ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി

പേരാമ്പ്ര: ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി. പാലക്കാട് കുന്നേല്‍ വീട്ടില്‍ കെ.എസ് ജോര്‍ജ്ജിന്റെയും സെലെസ്റ്റീനയുടെയും മകള്‍ രുത്ത് ജോര്‍ജ്ജാണ് വധു. വ്യാഴാഴ്ച കോഴിക്കോട് ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 4×400മീറ്റര്‍ റിലേ, മിക്‌സഡ് റിലേ ഇനത്തില്‍ രാജ്യത്തിനുവേണ്ടി മത്സരിച്ച നോഹ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് സ്വദേശികളായ തൈക്കുടപ്പില്‍ ടോമിച്ചന്‍-ആലീസ്