വടകര ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനരികിലെ നാമക്കുളത്തില്‍ വയോധികന്‍ മരിച്ച നിലയില്‍


Advertisement

വടകര: ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന നാമ കുളത്തില്‍ വീണ് വയോധികന്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. വടകര പാര്‍ക്കോ ആശുപത്രിയ്ക്ക് സമീപത്തുള്ള മേച്ചേരി നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു.

Advertisement

വടകര അഗ്‌നിരക്ഷ സ്‌കൂബ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍.കെ നേതൃത്വം നല്‍കി. സ്‌കൂബ ഡൈവര്‍മാരായ സുദീപ് എസ്.ഡി, സന്തോഷ്. എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം മുങ്ങിയെടുത്തത്.

Advertisement
Advertisement

Summary: Old man lying dead in Nama pond near Ganapatri Temple in Vadakara Cholam field