Tag: Pond

Total 4 Posts

കൊയിലാണ്ടി കോതമംഗലത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി  മൃതദേഹം പുറത്തെടുത്തു. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹമാണ് എന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി

മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു; അപകടം ഉപ്പയുടെ കണ്‍മുന്നില്‍

പാലക്കാട്: സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാട് കോട്ടോപ്പാടത്താണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉപ്പയുടെ കണ്‍മുന്നിലാണ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും.

നവീകരിച്ച ചെങ്ങോട്ടുകാവ് പൂക്കോട്ട് കുളം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നവീകരിച്ച ചെങ്ങോട്ടുകാവ് പൂക്കാട്ട് (വെതോളി) കുളം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജാണ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് ആശംസ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.ജുബീഷ് സംസാരിച്ചു.

വടകര ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനരികിലെ നാമക്കുളത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

വടകര: ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന നാമ കുളത്തില്‍ വീണ് വയോധികന്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. വടകര പാര്‍ക്കോ ആശുപത്രിയ്ക്ക് സമീപത്തുള്ള മേച്ചേരി നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. വടകര അഗ്‌നിരക്ഷ സ്‌കൂബ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്റ്റേഷന്‍ ഓഫീസര്‍