ഒ.പി. ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് കെ.എസ്.എസ്.പി.എ; സംസ്ഥാന സമ്മേളനത്തെ വരവേൽക്കാനായ് അരിക്കുളം മണ്ഡലം കുടുംബ സംഗമം
അരിക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കുടുംബ സംഗമംകെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രികളിലെ ഒ.പി ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു മാത്രമേ ആനു കൂല്ല്യം ലഭിക്കുന്നുള്ളു. ഒ.പി. ചികിത്സയുടെ ഭാഗമായുള്ള വിവിധ ടെസ്റ്റുകൾക്ക് വേണ്ടി വരുന്ന ഭീമമായ സംഖ്യ ജീവനക്കാരുടെയും പെൻഷൻ കാരുടേയും കൈയ്യിൽ നിന്നും ചെലവാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഒരു വീട്ടിൽത്തന്നെ ദമ്പതിമാർ രണ്ട് പേരും പെൻഷൻകാരാണെങ്കിൽ രണ്ടു പേരോടും മെഡി സെപ്പ് വിഹിതമായ 500 രൂപ മാസം തോറും പിടിച്ചു വാങ്ങുന്നതിനോടും യോജിക്കാനാവില്ല. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക പോലും വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു ഭരണം സമ്പൂർണ പരാജയമാണ്. നിരവധി പെൻഷൻ കാർ കുടിശിക കൈപ്പറ്റാൻ കഴിയാതെ മരണപ്പെട്ടു. ഈ ഒരു സാഹചര്യത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന കെ.എസ്.എസ്.പി.എ.സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പരിപാടികൾക്ക് സമ്മേളനം രൂപം നൽകി.
മണ്ഡലം പ്രസിഡണ്ട് കെ.കെ. ബാലൻ ആധ്യക്ഷ്യം വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.എം.രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രഘുനാഥ് എഴുവങ്ങാട്ട് സംഘടനാ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ടി. രാരുക്കുട്ടി മാസ്റ്റർ 2023 ലെ ഡയറി കെ. കാർത്യായനി യ്ക്ക് നൽകി പ്രകാശന കർമം നിർവ്വഹിച്ചു. കെ.അഷറഫ്, കെ.കെ.നാരായണൻ, സി.എം. ജനാർദ്ദനൻ , കെ.നാരായണൻ എന്നിവർ സംസാരിച്ചു. കോ – ഓഡിനേറ്റർ വി.വി.എം. ബഷീർ സ്വാഗതവും എം. രാമാനന്ദൻ നന്ദിയും പറഞ്ഞു.