കാൽപ്പന്തുകളിയിൽ കരുത്തരാകാൻ കുരുന്നുകൾ; ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ്


കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഫുട്ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.

മുൻ മഹാരാഷ്ട്ര സംസ്ഥാന ടീം അംഗവും യൂണിയൻ ബാങ്ക് ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന ഋഷിദാസ് കല്ലാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. പ്രവാസിയായ ഷൈജു കൊയിലാണ്ടി, പി.ടി.കെ.രാജേഷ്, ജീഷ്മ എന്നിവർ പ്രസംഗിച്ചു.

സുരേന്ദ്രൻ കൊയിലാണ്ടി, എൻ.കെ.ഷാജി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.