ഇനി കലാമാമാങ്കം; കൊയിലാണ്ടി നഗരസഭാ കേരളോത്സവം നാല് ദിവസങ്ങളില്‍, സംഘാടക സമിതി രൂപീകരിച്ചു


കൊയിലാണ്ടി: നഗരസഭാ തല കേരളോത്സവം നടപ്പിലാക്കുന്നതിന് സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. 2023 ഒക്ടോബര്‍ 16, 17, 28,29 തീയതികളിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 16, 17 തീയതികളില്‍ കൊയിലാണ്ടി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ ഒക്ടോബര്‍ 28, 29 തീയതികളിലായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂളിലുമാണ് നടക്കുന്നത്. സംഘാടക സമിതി രക്ഷാധികാരികളായി കെ.മുരളീധരന്‍ എം.പിയെയും കാനത്തില്‍ ജമീല എംഎല്‍എയെയും കണ്‍വീനറായി ഇന്ദു.എസ്.ശങ്കരിയെയും ചെയര്‍മാനായി സുധ കിഴക്കെപ്പാടിനെയും തെരഞ്ഞെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍ യോഗത്തില്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു മാസ്റ്റര്‍, ഇ കെ. അജിത്ത് മാസ്റ്റര്‍, കെ.എ. ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, വി.പി.ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ സുധാകരന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിജില പറവക്കൊടി സ്വാഗതവും സൂപ്രണ്ട് മനോജ് നന്ദിയും പറഞ്ഞു.

mid4]