അൾമറയോ വേലിയോ ഇല്ല, അറുപത്തഞ്ചടി താഴ്ചയുള്ള കിണറിൽ വീണ് പശു; രക്ഷകരായ് പേരാമ്പ്ര അഗ്നിരക്ഷാ സേന


പേരാമ്പ്ര: പാലേരി അറുപഞ്ചടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കാപ്പുമ്മൽ വിലാസിനിയുടെ രണ്ടു വയസ്സ് പ്രായമായ പശുവാണ് പകുതി ഭാഗത്തോളം പടവുകൾ ഇടിഞ്ഞു താഴ്ന്ന ആൾമറയോ വേലിയോ ഇല്ലാത്ത ആഴമേറിയ കിണറിൽ വീണത്. ഇന്ന് ഉച്ചയോടെ മേയുന്നതിനിടയിലാണ് പശു പുല്ലുമൂടിയ കിണറ്റിലേക്ക് വീഴുകയായിരുന്നു.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പിസി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യു ഓഫീസ്സര്‍ എസ് കെ റിതിന്‍ ചെയര്‍നോട്ടിന്‍റെ സഹായത്താല്‍ കിണറിലിറങ്ങി വളരെ സാഹസികമായി ഹോസ്, കയര്‍ എന്നിവ ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു

പാലേരി മൃഗാശുപത്രി ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. അഗ്നിരക്ഷാനിലയത്തിലെ ഫയര്‍&റെസ്ക്യു ഓഫീസ്സര്‍മാരായ എ ഷിജിത്ത് ,കെ എന്‍ രതീഷ്,എം ടി മകേഷ് വി വിനീത് ,ഹോംഗാര്‍ഡ് എ സി അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വീഡിയോ കാണാം