നല്ല നാളേയ്ക്കായി വീട്ടിലൊരു തൈ നട്ടാലോ? മേപ്പയ്യൂരിലേക്ക് വരൂ… ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി


മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കർഷകനായ സലാം മഠത്തിൽ കുനിയിലിന് തൈകൾ കൈമാറിയായിരുന്നു ചന്തയുടെ ഉദ്ഘാടനം.

ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.രമ അധ്യക്ഷയായി. കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ടി.എൻ.അശ്വിനി ഞാറ്റുവേല ചന്തയുടെ പ്രാധാന്യത്തെകുറിച്ചും നാടൻ കൃഷി രീതികളെ കുറിച്ചും സംസാരിച്ചു.

കെ.കെ.കുഞ്ഞിരാമൻ, കുഞ്ഞിരാമൻ കിടാവ്, ബാബു കൊളക്കണ്ടി, സി.എം.ബാബു, കുഞ്ഞോത്ത് ഗംഗാധരൻ, കെ.കെ.മൊയ്തീൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ മിനി അശോകൻ, റാബിയ എടത്തിക്കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. കർമ്മ സേന സൂപ്പർ വൈസർ സരിത നന്ദി പറഞ്ഞു.

വിവിധ ഇനം തൈകളും കാർഷിക ഉൽപ്പന്നങ്ങളുമെല്ലാം ചന്തയിൽ ലഭ്യമാണ്.