കേരള എന്‍.ജി.ഒ അസോസിയേഷന്‍ 50ാം സ്ഥാപക ദിനം; സ്ഥാപകദിനാചരണം നടത്തി കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റി


കൊയിലാണ്ടി: കേരള എന്‍.ജി.ഒ അസോസിയേഷന്റെ 50ാം സ്ഥാപക ദിനം ആചരിച്ചു. എന്‍.ജി.ഒ കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്ഥാപകദിനാചരണം സംഘടിപ്പിച്ചത്.

എന്‍.ജി.ഒ ജില്ലാ വൈസ് പ്രസിഡന്റ് എം.ഷാജീവ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഷാജി മനേഷ് .എം. പതാക ഉയര്‍ത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് സായ് വേല്‍, വി.കെ.സുധീഷ് കുമാര്‍, കെ. അനില്‍കുമാര്‍, മനോജ് കുമാര്‍, ടി.ടി.രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.