കേരള വ്യാപാരി വ്യവസായി ഏകോപന സമിതി: കൊയിലാണ്ടിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനത്തിന് പുതിയ ഭാരവാഹികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷനിൽ ആണ് പുതിയ നേതൃത്വത്തത്തെ തിരഞ്ഞെടുത്തത്. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ജില്ല ജനറൽ സെക്രട്ടറി ജിജി .കെ.തോമസ്, ജില്ല ട്രഷറർ വി.സുനിൽകുമാർ, ആശ്വസ് പദ്ധതി കൺവീനർ എ.വി.എം കബീർ, ജില്ല വൈസ്. പ്രസി വാഴയിൽ ഇബ്രാഹിം ഹാജി, അമീർ ഷാജി മുഹമ്മദ് ജില്ല സെക്രട്ടറിമാരായ ഓ.പി ലത്തീഫ്, ബാബുമോൻ, ബാബു കൈലാസ്, യുത്ത് വിംഗ് സംസ്ഥാന സെക്രട്ടറി മനാഫ് കാപ്പാട്, ജില്ല പ്രസി. സലിം രാമനാട്ടുകര, ഏകോപന സമിതി ജില്ല സെക്രട്ടറി, കെ ടി വിനോദ്, ഉണികൃഷണൻ, മോഹനൻ, ഫൈസൽ പയ്യോളി, ബാലകൃഷ്ണൻ അരങ്ങിൽ, സമീർ വില്ല കണ്ടി, സത്യൻ കൊല്ലം, യുത്ത് വിംഗ് ജില്ല സെക്രട്ടറി ഷൗക്കത്തലി കൊയിലാണ്ടി. വനിതിംഗ് പ്രസി. ഷീബ ശിവനന്ദൻ തുടങ്ങയവർ സംസാരിച്ചു.

റിട്ടേണിംഗ് ഓഫീസറായ ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ്സയുടെ നേതൃത്വത്തിൽ നടത്ത തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ഇ കെ സുകുമാരൻ (പ്രസിഡണ്ട്), സുനൈദ് പയ്യോളി (ജനറൽ സെക്രട്ടറി), ഉണ്ണികൃഷണൻ പുക്കാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.