ഉഴവൂർ വിജയനെ അനുസ്മരിച്ച് എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി


Advertisement

കൊയിലാണ്ടി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisement

കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ചാത്തപ്പൻ, എൻ.സി.പി. ജില്ലാ സെക്രട്ടറി കെ.ടി.എം.കോയ, കെ.കെ.ശ്രീഷു, പി.കെ.ബാലകൃഷ്ണ കിടാവ്, ചേനോത്ത് ഭാസ്കരൻ, പി.വി.സജിത്ത്, പി.എം.ബി.നടേരി, കെ.കെ.നാരായണൻ, പത്താലത്ത് ബാലൻ, സി.ജയരാജ് എന്നിവർ സംസാരിച്ചു.


ഫോട്ടോ: ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം എൻ.സി.പി.സംസ്ഥാന നിർവ്വാഹക സമിതി അംഗം സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisement
Advertisement