Tag: NCP
ഉഴവൂർ വിജയനെ അനുസ്മരിച്ച് എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി
കൊയിലാണ്ടി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന
മതഭീകരതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മതഭീകരത വളര്‍ത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. എന്‍.സി.പി കൊയിലാണ്ടി ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് സി.രമേശന്‍ അധ്യക്ഷനായി. ചേനോത്ത് ഭാസ്‌കന്‍, പി.കെ.എം.ബാലകൃഷ്ണന്‍, സി.സത്യചന്ദ്രന്‍, കെ.ടി.എം.കോയ, കെ.കെ.ശ്രീഷു, എസ്.വി.റഹ്മത്തുള്ള, എ.വി.ബാലകൃഷ്ണന്‍, ഇ.എസ്.രാജന്‍, എം.എ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.