നന്തി സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ കൊയിലാണ്ടിയില്‍ നഷ്ടമായി; നഷ്ടപ്പെട്ടത് ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ


[

Advertisement

കൊയിലാണ്ടി: നന്തി സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടു. വാഴവളപ്പിൽ ക്ഷേത്രത്തിന് സമീപമുള്ള കിഴക്കയില്‍ കാസിമിന്റെ ഫോണാണ് നഷ്ടപ്പെട്ടത്.

Advertisement

ഇന്നലെ വൈകുന്നേരം കൊയിലാണ്ടി ടൗണില്‍ വച്ച് സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് ഫോൺ നഷ്ടപ്പെട്ടത്. 9920282763 എന്ന നമ്പറുള്ള സിം കാര്‍ഡ് ഇട്ട ഓപ്പോ സ്മാര്‍ട്ട് ഫോണാണ്.

Advertisement

ആശുപത്രി രേഖകളും കാസിം ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും ഫോണില്‍ ഉണ്ടായിരുന്നു. വിളിച്ച് നോക്കിയപ്പോൾ ഇന്നലെ രാത്രി ഫോണ്‍ റിങ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി.

Advertisement

ഫോണിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9048235267 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഉടമ അഭ്യർത്ഥിച്ചു.

summary: Nandi native’s smartphone lost at Koyilandy