ദമാമിൽ അന്തരിച്ച മുത്താമ്പി സ്വദേശി സജീവന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; സംസ്കാരം ഇന്ന് വൈകിട്ട്
മുത്താമ്പി: നടേരി മുത്താമ്പി മീത്തലെ നൊട്ടു വീട്ടിൽ സജീവൻ സൗദി ആറേബ്യയിലെ ദമാമിൽ അന്തരിച്ചു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. ഹൃദയാഘാതമാണ് മരണ കാരണം . നാല്പത്തിയേഴു വയസ്സായിരുന്നു.
ജൂൺ എട്ട് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് സജീവൻ ദമാമിൽ മരണപ്പെട്ടത്. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിപാടികൾ ആരംഭിച്ചു. ഏറെ ശ്രമപ്പെട്ടാണ് അനുവാദം ലഭിച്ചതെന്നും മൃതദേഹം കരിപ്പൂരിലെത്തിയിട്ടുണ്ടെന്നും നാല് മണിയോടെ വീട്ടിലെത്തുമെന്നും കൗൺസിലർ വിഷ്ണു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
പരേതനായ രാമൻകുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ സിന്ധു. ഏക മകൻ: സായന്ത്. സഹോദരങ്ങൾ സതീശൻ, ശ്രീജ.