‘അടിപ്പാത അനുവദിക്കും വരെ സമരം തുടരും’; ദേശീയപാതയിൽ തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വനിതാ ലീഗിന്റെ ധർണ്ണ


തിക്കോടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ ലീഗ് സായാഹ്ന ധർണ്ണ നടത്തി. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരാണ് ധർണ്ണ നടത്തിയത്.

സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാന്റിങ് സെന്ററും ആരാധനാലയങ്ങളുമെല്ലാം ഉള്ള തിക്കോടി ടൗണിൽ അടിപ്പാത അത്യാവശ്യമാണ് എന്നും അടിപ്പാത അനുവദിക്കും വരെ സമരം തുടരുമെന്നും വനിതാ ലീഗ് നിലപാട് വ്യക്തമാക്കി.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. എ.വി.സുഹറ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് സെറീന ബീവി മുഖ്യാതിഥിയായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷക്കീല, ബ്ലോക്ക് മെമ്പർ പി.വി.റംല, വാർഡ് മെമ്പർ സൗജത്ത് യു.കെ, വി.കെ.അബ്ദുൾ മജീദ്, എൻ.പി.മമ്മദ് ഹാജി, പി.പി.കുഞ്ഞമ്മദ്, ഒ.കെ.ഫൈസൽ, എൻ.കെ.കുഞ്ഞബ്ദുള്ള, ഭാസ്കരൻ തിക്കോടി, എ.കെ.ഉമ്മർ എന്നിവർ സംസാരിച്ചു. തൻസീറ സമീർ സ്വാഗതവും ഹസീന നന്ദിയും പറഞ്ഞു.