പരശുറാം എക്‌സ്പ്രസില്‍ വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞു വീണ സംഭവം; കേരളത്തിലെ ട്രെയിന്‍ ദുരിതം പരിഹരിക്കണമെന്ന്  ലോക്‌സഭയില്‍ ആവശ്യമുന്നയിച്ച് മുരളീധരന്‍ എം പി


കോഴിക്കോട്: കേരളത്തിലെ ട്രെയിന്‍ യാത്രക്കിടിയിലെ ദുരിതം ലോക്‌സഭയില്‍ ചൂണ്ടികാട്ടി കെ മുരളീധരന്‍ എം പി. കഴിഞ്ഞ ദിവസം പരശുറാം എക്‌സ്പ്രസില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണിരുന്നു.

ഈ സംഭവമടക്കം ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്നുവന്നാണ് വടകര എം പി പാര്‍ലമെന്റില്‍ ചൂണ്ടികാട്ടിയത്. വന്ദേഭാരത് കടന്നുപോകുന്നതിനായി കഴിഞ്ഞദിവസം അരമണിക്കൂറോളം പരശുറാം എക്‌സ്പ്രസ് പിടിച്ചിട്ടിരുന്നു. ഈ സമയത്താണ് ഒരു പെണ്‍കുട്ടി കുഴഞ്ഞു വീണത്. തിക്കോടിയില്‍ വച്ചാണ് തിക്കിലും തിരക്കിലും പെട്ട് മറ്റൊരു പണ്‍കുട്ടിയും കുഴഞ്ഞു വീണത്. ഇരുവര്‍ക്കും സഹയാത്രക്കാര്‍ ചേര്‍ന്ന് ശ്രുശ്രൂഷ നല്‍കുകയായിരുന്നു.

കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതവും ശബരിമല തീര്‍ത്ഥാടന സമയമായതിനാല്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നും മുരളീധരന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

https://koyilandynews.com/two-female-students-collapsed-in-rush-of-parashuram-express/