ഐനുൽ ഹുദ യതീംഖാന മുൻ സെക്രട്ടറി കാപ്പാട് മുനമ്പത്ത് അഹ്മദ് അന്തരിച്ചു


ചേമഞ്ചേരി: പൗരപ്രമുഖനും കാപ്പാട് ഐനുൽ ഹുദ യതീംഖാന മുൻ സെക്രട്ടറിയുമായ മുനമ്പത്ത് അഹ്മദ് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: പി.പി സൗദ (പെരിങ്ങാടി,  മാഹി).

മക്കൾ: ദസ്തക്കീർ (ഗ്ലോബൽ ചേമഞ്ചേരി, കെ.എം.സി.സി ഖത്തർ ചാപ്റ്റർ പ്രസിഡന്റ്), സൽമാനുൽ ഫാരിസ് (സിൽക്കി വെഡ്ഡിംഗ്സ്, കോഴിക്കോട്).

മരുമക്കൾ: സജ്ന ദസ്തക്കീർ (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് അയൽ സഭ കൺവീനർ), ഷഹനാസ് (എലത്തൂർ).

സഹോദരങ്ങൾ: മുഹമ്മദ് കോയ, പാത്തു, നഫീസ, ഖദീജ.