‘മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം’; ശബരിമലയിൽ നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാൽ


Advertisement

പത്തനംതിട്ട: നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാല്‍. ശബരിമലയിലെത്തിയ മോഹൻലാൽ ഉഷ:പൂജ വഴിപാടാണ് മമ്മൂട്ടിക്കായി നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.

Advertisement

ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമല ദർശനത്തിൻ്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാല്‍ വഴിപാട് നടത്തി.

Advertisement

ഇന്ന് മോഹൻലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദർശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദർശനം നടത്തി. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.

Summary: Muhammad Kutty Visakha Nakshatra’; Mohanlal makes offerings to actor Mammootty at Sabarimala