താമരശ്ശേരിയിൽ അമ്മയെ മകന്‍ വെട്ടിക്കൊന്നു; ലഹരിക്കടിമയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു
[top11]
താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ(53) ആണ് മരിച്ചത്. മകൻ ആഷിക്ക്(24) നെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം.
ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്ന ആഷിക്ക് മാതാവിനെ കാണുവാനാണ് നാട്ടിലെത്തിയത് . സുബൈദ ബ്രെയിൻ ട്യൂമറിന്റെ ചികിത്സ കഴിഞ്ഞ് സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. അടുത്ത വീട്ടിൽ നിന്നും കൊടുവാൾ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതി താമരശ്ശേരി പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. പൊലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.