മേശവലിപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസ്‌; മേപ്പയ്യൂരിൽ സഹോദരങ്ങൾ റിമാൻഡിൽ


Advertisement

മേപ്പയ്യൂർ : കളവുകേസിൽ സഹോദരങ്ങൾ റിമാൻഡിൽ. വിളയാട്ടൂർ അയിമ്പാടി മീത്തൽ കുഞ്ഞികൃഷ്ണന്റെ വീട്ടിൽ നിന്ന് ആറായിരത്തിലധികം രൂപ കളവുപോയ കേസിലാണ് ചാത്തോത്ത് അബിൻ, അജിത് എന്നിവർ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം.

Advertisement

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതിൽ വിജയന്റെ വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം കവർന്നതായി അബിൻ സമ്മതിക്കുകയായിരുന്നു.

Advertisement

ഓടിരക്ഷപ്പെട്ട കൂട്ടുപ്രതി അജിത്തിനെ ഞായറാഴ്ച പുലർച്ചെ കുയിമ്പിലുന്തിൽ വെച്ച് മേപ്പയ്യൂർ പൊലീസ് അറസ്റ്റുചെയ്തു. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു.

Description: More than six thousand rupees were stolen; Brothers remanded in Mepayyur theft case

Advertisement