പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്


Advertisement

കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു.

Advertisement

വനിതാലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ.സുനീദ, വൈസ് പ്രസിഡന്റ് റഷീദ സമദ്, വാർഡ് വനിതാ ലീഗ് ഭാരവാഹികളായ റൈഹാനത്ത് കണ്ടോത്ത്, ഫായിസ ശഫീഖ്, ഷംസീറ എം.വി, ജമീല വി.കെ, ഫസീല, സഫിയ ആർ.പി.കെ, റഹ്മത്ത്, ആയിശ ശൗഖത്ത്, ശംസീല എന്നിവർ പങ്കെടുത്തു.

Advertisement
Advertisement