തിക്കോടി-മൂടാടി പഞ്ചായത്തുകളിലെ ഗതാഗത പ്രശ്‌നങ്ങള്‍ ദേശീയപാത അധികൃതരെ അറിയിച്ച് മൂടാടി പഞ്ചായത്ത്; പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നോഡല്‍ ഓഫീസര്‍ ഉറപ്പുനല്‍കിയതായി അധികൃതര്‍
മൂടാടി: നാഷണല്‍ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസറും സംഘവും മൂടാടി പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. നോഡല്‍ ഓഫീസറും സബ് കലക്ടറുമായ ഡോ.മീണ ഐ.എ.എസ്, എന്‍.എച്ച് പ്രൊജക്റ്റ് ഡയറക്ടര്‍ അശുതോഷ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരുമാണ് ഗ്രാമപഞ്ചായത്തിലെത്തി ചര്‍ച്ച നടത്തിയത്.
ഗ്രാമപഞ്ചായത്ത് അധികൃതര്‍ മൂടാടി-തിക്കോടി പഞ്ചായത്തുകളിലെ പ്രശ്‌നങ്ങളുടെ ഗൗരവം സംഘത്തെ ബോധ്യപ്പെടുത്തി. മൂടാടി പതിനൊന്നാം വാര്‍ഡിലെ ഗോഖലെ സ്‌കൂള്‍ ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുമെന്നറിയിച്ചു. മൂടാടി അണ്ടര്‍ പാസില്‍ പണിപൂര്‍ത്തിയാകുന്നതോടെ വെള്ളം പൂര്‍ണമായും ഒഴിവാകുമെന്നും പുറക്കല്‍ ഭാഗത്ത് കല്‍വര്‍ട്ടില്‍ നിന്ന് വെള്ളം ഒഴുകുന്നത് ഡ്രൈനേജ് വഴി വഴിതിരിച്ച് വിടാന്‍ പഞ്ചായത്തുമായി യോജിച്ച് പദ്ധതി തയാറാക്കുമെന്നും അറിയിച്ചു.
നിലവില്‍ മുറിക്കപ്പെട്ട പുറക്കല്‍-വീമംഗലം-നന്തി റോഡ് പുന:സ്ഥാപിക്കാന്‍ പരിശോധന നടത്താന്‍ എന്‍.എച്ച് സൈറ്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. നന്തി പള്ളിക്കര റോഡ് ഗതാഗതം സുഖമമായി പരിശോധിച്ച് വേണ്ട കാര്യങ്ങര്‍ ചെയ്യാമെന്നും നന്തി ടൗണില്‍ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്നും സംഘം അറിയിച്ചു. വാഗാഡ് ലേബര്‍ ക്യാമ്പിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനി അധികൃതരോട് സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
രണ്ടാംവാര്‍ഡില്‍ ഇരുപതാം മൈല്‍ സില്‍ ഡ്രൈനേജ് മൂലമുള്ള പ്രശ്‌ന പരിഹാരത്തിന് നടപടിയായി. യോഗത്തില്‍ ജനപ്രതിനിധികളായ എം.പി.ശിവാനന്ദന്‍, ദുല്‍ഖിഫില്‍, ജമീല സമദ്, കെ.ജീവാനന്ദന്‍ മാസ്റ്റര്‍, ആര്‍.വിശ്വന്‍, റഫീഖ് പുത്തലത്ത്, ഷഹിര്‍.എം.കെ, ഷിജ പട്ടേരി, പാര്‍ട്ടി നേതാക്കള്‍ എം.പി.ഷിബു, കെ.സത്യന്‍, വി.വി.സുരേഷ്, കളത്തില്‍ ബിജു, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സി.വി.ബാബു, നാണു.കെ.ടി എന്നിവര്‍ പങ്കെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.