പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ


Advertisement

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.

Advertisement

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement