കണയങ്കോട് സംസ്ഥാന പാതയിൽ മിനി ലോറി മറിഞ്ഞ് ഓയിൽ ചോർച്ച; ഗതാഗതം തടസ്സപ്പെട്ടു,തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന


Advertisement

കൊയിലാണ്ടി: മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയില്‍ കണയങ്കോട് പാലത്തിന് സമീപമായിരുന്നു നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്.

Advertisement

അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്ന് റോഡിലേക്ക് വ്യാപിച്ച് ദീര്‍ഘനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.  വിവരം ലഭിച്ചതിനെ തുടര്‍ന്ന്  കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വെള്ളമുപയോഗിച്ച് ഓയില്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Advertisement
Advertisement