നന്തി ഇരുപതാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി; കാണാതായത് ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ


കൊയിലാണ്ടി: നന്തി ഇരുപതാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദ് (17) നെയാണ് കാണാതായത്. ഇന്ന് (ഒക്ടോബര്‍ 18) പുലര്‍ച്ചെ നാലാരയ്ക്ക് ശേഷമാണ് കുട്ടി വീട്ടില്‍ നിന്നും പോയതെന്ന് ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറും എടുത്താണ് കുട്ടി പോയത്. ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ട് കിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, 8606899229 മൊബൈല്‍ നമ്പറിലോ വിവരം നല്‍കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

summery: a plus one student was reported missing at nandi 20th mile