യുദ്ധത്തിനെതിരെ സമാധാനത്തിന്റെ ദീപവുമേന്തി കൊയിലാണ്ടിയില്‍ അലയന്‍സ് ക്ലബ്ബ്സ് ഇന്റര്‍നാഷണലിന്റെ സമാധാന സന്ദേശ സായാഹ്നം


കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ്സ് ഓഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു. ലോകമാകെ യുദ്ധത്തിന്റെ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമാധാന സന്ദേശം ഉയര്‍ത്തിക്കൊണ്ട് അലയന്‍സ് ക്ലബ്ബ്സ് ഓഫ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ പ്രതീകാത്മക ദീപം തെളിയിച്ചത്.

കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം നടന്ന പരിപാടിയില്‍ അലയന്‍സ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി പ്രസിഡണ്ട് എന്‍.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു, ബാലന്‍ അമ്പാടി, പി.കെ. ശ്രീധരന്‍, അരുണ്‍ മണമല്‍, കെ സുധാകരന്‍, എ.വി ശശി, വി.ടി അബ്ദുറഹിമാന്‍, എന്നിവര്‍ സംസാരിച്ചു.