ജനകീയാസൂത്രണം @ 25; പ്രതിഭകൾക്ക് ആദരവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


പന്തലായനി: ജനകീയാസൂത്രണത്തിന്റെ ഇരുപ്പത്തിയഞ്ച് വർഷങ്ങൾ തികയുമ്പോൾ ആഘോഷവും പ്രതിഭകൾക്ക് ആദരവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. വജ്ര ജൂബിലി ഫെല്ലൊഷിപ്പ് കലോത്സവ വിജയികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയുമാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്ആആദരിച്ചത്. ചടങ്ങ് കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനന്ദർ, ഷീബശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ ടി മനോജ്കുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കൺവീനർ ഹരിതകാർത്തിക എന്നിവർ ആശംസകളർപ്പിച്ചു.

സുനിൽ തിരുവങ്ങൂർ, മുരളീധരൻ ചേമഞ്ചേരി, നാസർ കാപ്പാട്, ബിജു അരിക്കുളം എന്നിവർ മറുപടി രേഖപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ സ്വാഗതവും ജി ഇ ഒ കെ മണി നന്ദിയും പറഞ്ഞു.