കാലാവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നു; മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്റര്‍ കമ്മിറ്റി അംഗങ്ങള്‍
മേപ്പയ്യൂര്‍: ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്ററിന്റെ നേതൃത്വത്തില്‍ മേപ്പയൂര്‍ പഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം വരള്‍ച്ചയുടെ കാഠിന്യം പ്രതിവര്‍ഷം വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഇത് കാര്‍ഷിക വിളകളില്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഉല്‍പാദനത്തില്‍ കുറവ് വരുത്തുകയും കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജലത്തിന്റെ അളവ് മിതപ്പെടുത്തേണ്ടി വരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.
വിള നഷ്ടം വരാതെയും ഉല്‍പാദനക്ഷമത കുറയാതെയും വിളകളെ സംരക്ഷിക്കുകയും യഥാവിധി രോഗകീട നിയന്ത്രണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പുതയിടുന്നതിലും നനവ് ക്രമീകരിക്കുന്നതിലും കര്‍ഷകര്‍ കൃത്യമായ പരിചരണം ഉറപ്പ് വരുത്തേണ്ടതുണ്ട്. തുറസായ സ്ഥലങ്ങളിലെ കൃഷി പണികള്‍ ചെയ്യുന്ന കര്‍ഷകര്‍ സൂര്യ താപത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതാണെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്റര്‍ കമ്മിറ്റി അംഗങ്ങളായ ഡോ.വി.പി രാജന്‍ (കൃഷി ശാസ്ത്രജ്ഞന്‍, RARS അമ്പലവയല്‍), കെ.സ്മിത ഹരിദാസ് (തിക്കോടി അസിസ്റ്റന്റ് ഡയറക്ടര്‍), ആര്‍.എ അപര്‍ണ (മേപ്പയൂര്‍ കൃഷി ഓഫീസര്‍), എന്‍.കെ ഹരികുമാര്‍ (മേപ്പയൂര്‍ അസി.കൃഷി ഓഫീസര്‍), എന്നിവര്‍ മേപ്പയൂര്‍ പഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിച്ച് വേണ്ട മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചു.