ആരോഗ്യ മേഖലയ്ക്കും ക്ഷീര മേഖലയ്ക്കും ഊന്നല്‍ നല്‍കി മേലടി ബ്ലോക്ക് പഞ്ചായത്ത്; ചെറുകിട വ്യവസായത്തിന് 40 ലക്ഷം
മേലടി: ക്ഷീര മേഖല, ആരോഗ്യ മേഖല, കൃഷി, ചെറുകിട വ്യവസായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്. 8.67 കോടി വരവും 7.95 കോടി രൂപ ചിലവും 71.4 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ക്ഷീര മേഖലയ്ക്ക് 97 ലക്ഷവും ആരോഗ്യ മേഖലയ്ക്ക് 96 ലക്ഷവും ചെറുകിട വ്യവസായത്തിന് 40 ലക്ഷവും കൃഷിക്ക് 31 ലക്ഷവും പട്ടികജാതി വികസനത്തിന് 1.79 കോടി രൂപയുമാണ് ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. ഭവന നിര്‍മ്മാണത്തിന് 2.62 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് 42 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന ബജറ്റ് അവതരിപ്പിച്ചു. പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.എം. രവീന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, എം.കെ. ശ്രീനിവാസന്‍, രാജീവന്‍ കൊടലൂര്‍, എം.പി. ബാലന്‍, എ.പി. രമ്യ, നിഷിദ, സുനിത ബാബു എന്നിവര്‍ സംസാരിച്ചു. ബിഡിഒ സരുണ്‍ നന്ദി പറഞ്ഞു.