‘മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കണം’; ആവശ്യങ്ങള്‍ ഉന്നയിച്ച് അരിക്കുളം മണ്ഡലം കെ എസ് എസ് പി എ


അരിക്കുളം: മെഡി സെപ്പ് പദ്ധതി അബദ്ധ പഞ്ചാംഗമായി മാറിയെന്നും അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് അരിക്കുളം മണ്ഡലം കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍.

കെ.പി.സി.സി. അംഗം സി.വി. ബാലകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം. രാമാനന്ദന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

2024 വര്‍ഷത്തെ ഡയറി ശ്രീവാസുദേവാ ശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക കെ.ദാക്ഷായണി ടീച്ചര്‍
സി.വി ബാലകൃഷ്ണന്‍ മാസ്റ്ററില്‍ നിന്നും ഏറ്റുവാങ്ങി.

നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. കെ.ബാലന്‍, സെക്രട്ടറി വി. കണാരന്‍ മാസ്റ്റര്‍, ടി.രാരുക്കുട്ടിമാസ്റ്റര്‍, സി.എം. ജനാര്‍ദ്ദനന്‍, രാമചന്ദ്രന്‍ നീലാംബരി, കെ.കെ. ബാലന്‍, സി.കെ. കാര്‍ത്യായനി, സത്യന്‍ തലയഞ്ചേരി, ഇ. ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.