കലകൾ ജീവിതത്തെ മികവുറ്റതാക്കുമെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കാവുന്തറയിൽ


നടുവണ്ണൂർ: ശാസ്ത്രീയ കലകൾ ചിട്ടയായും അർപ്പണബോധത്തോടെയും അഭ്യസിച്ചാൽ ജീവിതത്തെ മികവുറ്റതാക്കാൻ കഴിയുമെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. കാവുന്തറയിലെ കലാ കൂട്ടായ്മയിൽ ആവിഷ്കരിച്ച സ്റ്റെപ്സ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റെപ്സ് അക്കാദമി ചെയർമാൻ സി.കെ.ബാലകൃഷ്ണൻ അധ്യക്ഷനായി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കുള്ള ഉപഹാരം സെക്രട്ടറി ഷാജി കാവിൽ കൈമാറി. ഭാഷാശ്രീ പുരസ്കാരം നേടിയ കവയിത്രി രാധ പുതിയേടത്ത്, ഫ്ലവേഴ്സ് കോമഡി താരം ഹരിചന്ദന, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

കെ.കെ.ഷൈമ (ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ), പഞ്ചായത്ത് അംഗങ്ങളായ ടി.നിസാർ, ഷാഹിന പി.പി, രജില, ഒ.എം.മിനി എന്നിവരും കാവിൽ പി.മാധവൻ, രാജൻ വലിയപറമ്പിൽ, പ്രസീത കെ.കെ (പ്രധാനധ്യാപിക), എം.സത്യനാഥൻ, രാജൻ എൻ.കെ, സി.എം.ശശി, ഒ.എം.ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.