Tag: Mattannoor Sankarankutty Marar

Total 2 Posts

കലകൾ ജീവിതത്തെ മികവുറ്റതാക്കുമെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കാവുന്തറയിൽ

നടുവണ്ണൂർ: ശാസ്ത്രീയ കലകൾ ചിട്ടയായും അർപ്പണബോധത്തോടെയും അഭ്യസിച്ചാൽ ജീവിതത്തെ മികവുറ്റതാക്കാൻ കഴിയുമെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. കാവുന്തറയിലെ കലാ കൂട്ടായ്മയിൽ ആവിഷ്കരിച്ച സ്റ്റെപ്സ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റെപ്സ് അക്കാദമി ചെയർമാൻ സി.കെ.ബാലകൃഷ്ണൻ അധ്യക്ഷനായി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കുള്ള ഉപഹാരം സെക്രട്ടറി ഷാജി കാവിൽ കൈമാറി.

വനമധ്യത്തിൽ കൊട്ടിക്കയറി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും; പൊയിൽക്കാവിൽ വാദ്യവിസ്മയം

കൊയിലാണ്ടി: പൊയിൽക്കാവ്  ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് പ്രഗത്ഭ വാദ്യതലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. ഞായറാഴ്ച നട്ടുച്ചയ്ക്കാണ് വനമധ്യത്തിൽ വാദ്യവിസ്മയം വിരിഞ്ഞത്. ആയിരക്കണക്കിന് മേളപ്രേമികളാണ് പൊയിൽക്കാവിനെ പ്രകമ്പനം കൊള്ളിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മേളം ആസ്വദിക്കാനായി കാടിന് നടുവിലെത്തിയത്. ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ദിവസമായ ഇന്ന് രാവിലെ സമുദ്ര തീരത്ത്