മണിയൂര്‍ സ്വദേശി എം.ഡി.എം.എയുമായി പിടിയില്‍; കണ്ടെടുത്തത് 382 മി.ഗ്രാം മയക്കുമരുന്ന്


Advertisement

മണിയൂര്‍: എം.ഡി.എം.എയുടമായി യുവാവ് പിടിയില്‍. മണിയൂര്‍ പാലയാട് ചെല്ലട്ടുപോയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ അജ്‌നാസിനെ(33)യാണ് എക്‌സൈസ് കൊയിലാണ്ടി റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മണിയൂര്‍ ഗവ. എച്ച്.എസ്.എസ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്.എസ്.എസ് പരിസരത്ത് ലഹരി മരുന്ന് വില്‍പന നടത്തുന്നുവെന്ന് കോഴിക്കോട് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Advertisement

പ്രതിയെ വടകര എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. ഇന്‍സ്‌പെക്ടര്‍ ജി.ബിനുഗോപാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ഷിജു, വി.കെ. രൂപേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ആര്‍.രേഷ്മ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement

Summary: maniyur native young man arrested with mdma